രേഷ്മക്കൊരു സ്നേഹഭവനം. രമ്യ ഹരിദാസ് താക്കോൽദാനം നിർവ്വഹിച്ചു.
പല്ലാവൂർ. പല്ലാവൂർ സ്വദേശിനി രേഷ്മക്കും മക്കൾക്കും ഇനി സ്നേഹഭവനത്തിൽ അന്തിയുറങ്ങാം. ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവകാരുണ്യ സാമൂഹികോന്നമന സംഘടനയായ HOPE നിർമ്മൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നിർമ്മൽ ഭവനത്തിൻ്റെ താക്കോൽദാനം ആലത്തൂർ എം.പി രമ്യാഹരിദാസ് നിർവ്വഹിച്ചു. രണ്ടുകുട്ടികളുടെ അമ്മയായ രേഷ്മയുടെ ഭർത്താവ് പ്രേംകുമാറിൻ്റെ നിര്യാണവും, ഭവനരഹിതയായ രേഷ്മയുടെ ദയനീയാവസ്ഥ മനസ്സിലാക്കിക്കൊണ്ട്
മാസങ്ങൾക്ക് ശേഷം ആലത്തൂർ B.S.S ഗുരുകുലത്തിലെ അധ്യാപകർ ആയ ഹരിപ്രസാദും, പ്രേംകുമാറും പല്ലശ്ശന ഗ്രാമപഞ്ചായത്ത് അംഗമായ മനു പല്ലാവൂരിനോട് ഗുരുകുലം സ്കൂളിന്റെ നിർമ്മൽ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 101 വീടുകൾ നിർമ്മിച്ചു നൽകുന്ന പരിപാടിയെക്കുറിച്ച് സംസാരിച്ചു. പല്ലാവൂർ പ്രദേശത്ത് ഏറ്റവും അർഹരായ പാവപ്പെട്ട ഒരു കുടുംബം ഉണ്ടെന്ന് കണ്ടെത്തുകയും 450 സ്ക്വയർഫീറ്റിൽ വീട് നിർമ്മിച്ച് നൽകുന്നതിന് ഗുരുകുലം സ്കൂളും, ഹോപ്പും തയ്യാറാവുകയും ഈ ഉദ്യമത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഗുരുകുലംസ്കൂൾ നിർമ്മിച്ചു നൽകുന്ന എഴാമത്തെ ഭവനം കൂടിയാണിത്. സ്കൂളിലെ ജീവനക്കാരാണ് പ്രസ്തുത വീടിന്റെ മുഴുവൻ ചിലവും വഹിച്ചത്. ബി എസ് എസ് സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോക്ടർ. വിജയൻ വി ആനന്ദ്, ഈ വീടിന്റെ നിർമ്മാണത്തിന് വിവിധ മേഖലകളിൽ പിന്തുണ നൽകിയ മെമ്പർമാരായ പി.എസ് രാമനാഥൻ, എസ്.അശോകൻ, പ്രദേശവാസികളായ ശ്യാംദേവദാസ്, എസ്.ഹനീഫ, മനോജ് പല്ലാവൂർ, കുമാരൻ പല്ലാവൂർ, രവി എരട്ടോട്, ഇ.ശ്രീധരൻ, രോഹിത്കൃഷ്ണൻ തുടങ്ങിയവരുടെ പങ്ക് വളരെ വലുതാണെന്നും ഉത്ഘാടനവേളയിൽ സ്മരിക്കപ്പെട്ടു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)