ഷാജഹാൻ വധം; പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുത്തു, അറസ്റ്റിലായ ആവാസ് ആർഎസ്എസ് മുഖ്യ ശിക്ഷകെന്ന് പൊലീസ്
പാലക്കാട് മലമ്ബുഴയിൽ സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
പ്രതികൾ ഒളിച്ചിരുന്ന മലയുടെ അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചിരുന്നത്. പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നാല് ഫോണുകൾ കണ്ടെത്തിയത്.
ബിജെപിയുടെ പ്രാദേശിക ഭാരവാഹിയായ ജിനേഷിനെതിരെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.