പാലക്കാട് : പാലക്കാട് കോളജ് ബസിൽ
കയറി വിദ്യാർത്ഥികളെ ബസിനുള്ളിൽ മർദിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം.
കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖിൽ, അക്ബർ എന്നിവരെയാണ് പിടികൂടിയത്.
രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് വാളയാർ പൊലീസ് പറഞ്ഞു.