പുതുപ്പരിയാരം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി, പുതുപ്പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.പുഷപാർച്ഛനയും, അനുസ്മരണയോഗവും നടത്തി. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം ചെയർമാൻ കെ.എസ്.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.വി.അനിൽകുമാർ, സി.സി.സതീഷ്, ഇ.കണ്ണൻ, ആർ.സുജാത, പി.എസ്.അക്ബർ, കെ.പ്രണവ്, ടി.വി.പ്രകാശൻ, എൻ.ശ്രീനിവാസൻ, ആർ.സച്ചിതാനന്ദൻ എന്നിവർ സംസാരിച്ചു.