മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്
ജൂലൈ നാലിന് നടക്കും.
തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും അവിശ്വാസ പ്രമേയ ചർച്ചയുടെ വരണാധികാരിയുമായിരുന്ന ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടായിരുന്നില്ലന്നും കാണിച്ച്
മുൻ പ്രസിഡന്റ് ഉമ്മുസൽമ കോടതിയെ സമീപിച്ചെങ്കിലും കോടതി ആ വാദം തള്ളി. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ പരാതിയും തള്ളിയിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് തച്ചനാട്ടുകര ഡിവിഷൻ അംഗം മുസ് ലിം ലീഗ് പ്രതിനിധി കെ.പി ബുഷറ യു.ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. നിലവിൽ ബുഷറ വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സനാണ്. 17 അംഗ ഭരണ സമിതിയിൽ യു.ഡി.എഫിന് പതിനൊന്നും, എൽ.സി.എഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്.
ഉമ്മുസൽമക്കെതീരെ യു.ഡി.എഫ് തീരുമാനപ്രകാരം 11 മെമ്പർമാർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ
അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാനിരിക്കെ
അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കുന്നത് തള്ളണമെന്ന് ആവ്യശ്യപ്പെട്ട് ഉമ്മുസൽമ ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഉമ്മുസൽമയുടെ വാദം തെറ്റാണന്ന് ബോധ്യപ്പെട്ട ബെഞ്ച് ഉമ്മുസൽമയുടെ വാദം തള്ളിയിരുന്നു.