.ഒറ്റപ്പാലം : നഗരസഭയുടെ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം. പട്ടണകേന്ദ്രത്തിലെ പ്രധാന കെട്ടിടത്തിലെ സ്ഥാപനങ്ങളിലേക്കാണ്
ഒന്നരമാസമായി ജല അതോറിറ്റിയുടെ കുടിവെള്ളമെത്താത്തത്. പട്ടണത്തിൽ പൈപ്പ് മാറ്റിവെക്കൽ നടപടി തുടങ്ങിയതോടെയാണ് കുടിവെള്ളവിതരണം മുടങ്ങിയത്. പലതവണ പരാതിനൽകിയിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്നാണ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരാതി. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ജല അതോറിറ്റി നടപടിയെടുത്തില്ലെന്നാണ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരാതി. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ജല അതോറിറ്റിയുടെ വെള്ളം ജലസംഭരണികളിൽ ശേഖരിച്ചാണ് സ്ഥാപനങ്ങൾ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
മിക്കപ്പോഴും ഗതാഗതത്തിരക്കുള്ള ഒറ്റപ്പാലം പകൽസമയങ്ങളിൽ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിചെയ്യാനാവാത്ത സ്ഥിതിയുണ്ട്. ഇതുമൂലം രാത്രിയിലാണ് പണിയെല്ലാം നടക്കുന്നത്. ഒപ്പം പാതയോരത്തും മണ്ണിനടിയിലൂടെയും
പോകുന്ന കേബിളുകൾമൂലം പൈപ്പ് സ്ഥാപിക്കുന്നപണി പതുക്കെയാണ് നടക്കുന്നതെന്നതുമാണ് പ്രശ്‌നം. പട്ടണത്തിൽ കുഴിയെടുത്തിടത്തെല്ലാം മഴപെയ്തതോടെ ചെളി നിറഞ്ഞിരിക്കുകയാണ്,