.
പല്ലശ്ശന. 2022 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് K.S.ലക്ഷ്മണൻ കളരിക്കൽ കൂടല്ലൂർ., (മാനേജർ.,ഗോകുലം ചിട്സ് & ഫിനാൻസ് കല്ലടിക്കോട് ബ്രാഞ്ച്). തന്റെ സേവനാനുകൂല്യം വിനിയോഗിച്ച് കുട്ടികളിൽ സാംസ്കാരികാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പല്ലശ്ശന VIMHSലെ ലൈബ്രറിയിലേക്കും, പഞ്ചായത്തിലെ ഏതാനും പ്രദേശത്തെ സാംസ്കാരിക സംഘടനകളിലേക്കും 2022 ജൂൺ 19ന് കൂടല്ലൂർ K E S ഓഡിറ്റോറിയത്തിൽ വെച്ച് നെന്മാറ എം എൽ എ. കെ.ബാബു ഉത്ഘാടനം ചെയ്ത പരിപാടിയിൽ പുസ്തകങ്ങൾ സംഭാവനയായി നൽകിയിരുന്നു.
പുതുമഴ കണ്ട വേഴാമ്പലിനെപ്പോലൊരു അവസ്ഥയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് പുസ്തകങ്ങൾ സ്വീകരിച്ച ഹെഡ്മിസ്ട്രസ്സ് പുഷ്പലത പറഞ്ഞു.
K.S. ലക്ഷ്മണൻ തൻ്റെ സേവനാനുകൂല്യം ഇങ്ങിനെയൊരു സത്കർമ്മത്തിന് വിനിയോഗിച്ചതിനെത്തുടർന്ന് അദ്ധ്യാപകരക്ഷാകർതൃസമിതി 27-6-2022ന് പല്ലശ്ശന VIMHS ൽ വെച്ച് നടന്ന ചടങ്ങിൽ K.S.ലക്ഷ്മണനെപൊന്നാടയണിയിച്ച് ആദരിച്ചു. വിനോദ് കുമാർ (AGM , ഗോകുലം ചിറ്റ്സ്, പാലക്കാട് റിജൺ) മുഖ്യാതിഥിയായി കുട്ടികളിൽ വായനാ ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സംസാരിച്ചു. വാർഡ് മെമ്പർ വാസന്തി , MPTA പ്രസിഡന്റും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രമീള എന്നിവർ കുട്ടികളെ അഭിസംബോധ ചെയ്യുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി പുഷ്പലത സ്വാഗതം ആശംസിച്ച ഈ പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി രജനി നന്ദി പറഞ്ഞു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ).