പാലക്കാട് :സർക്കാർ ചെലവിൽ പരിശീലനം ലഭിച്ച കാഡറ്റുകളെ സൃഷ്ടിച്ച് വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയായ അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ ഗേറ്റിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ റഷാദ് പുതുനഗരം, സാബിത് മേപ്പറമ്പ്, സമദ് പുതുപ്പള്ളിതെരുവ്,ത്വാഹ മുഹമ്മദ്, പ്രവർത്തകരായ അമീൻ സുലൈമാൻ, സയ്യിദ് ഖുത്വുബ്, അഫ്സൽ,
അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
മതിയായ തൊഴിൽ സുരക്ഷ ഉറപ്പ് നൽകാതെ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കേണ്ട യുവാക്കളുടെ കായിക ശേഷിയെ തന്നെ ബലിയാടാക്കുന്ന പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറയില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
സ്‌റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സുൽത്താൻ പേട്ട വഴി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.