(രാമദാസ് ജി കൂടല്ലൂർ.)
പല്ലശ്ശന:- പല്ലശ്ശന പഞ്ചായത്ത് വാർഡ് 11ലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കൂടല്ലൂർ എ.എൽ.പി സ്കൂളിൽ വെച്ച് (17-05-2022ന്) ഇന്ന് നടക്കുമ്പോൾ,…. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന പ്രചരണങ്ങൾക്കും ഉത്സവ സമാനമായ ദിനങ്ങൾക്കും തിരശ്ശീല വീഴുമ്പോൾ മൂന്നു പാർട്ടികളുടെയും സ്ഥാനാർത്ഥികളും വിജയം ഞങ്ങൾക്ക് എന്നവകാശപ്പെടുമ്പോൾ….,

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ തവണ രണ്ടു വോട്ട് വ്യത്യാസത്തിൽ വിജയം കൈവരിച്ച ബി.ജെ.പി സ്ഥാനാർത്ഥി എം. ലക്ഷ്മണൻ എന്ന നിര്യാതനായ മെമ്പറുടെ വിയോഗത്തെത്തുടർന്ന് നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ എൽ.നിർമ്മൽ കുമാറിനെ വാർഡിലെ ജനങ്ങൾ തിരഞ്ഞെടുടുക്കുമോയെന്നും,

കഴിഞ്ഞതവണത്തെക്കാളും മികച്ച പ്രവർത്തനം കാഴ്ചവച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി വിനു എത്ര വോട്ട് നേടുമെന്നും, എൽ.ഡി.എഫ് സ്ഥാനാർത്ഥി മണികണ്ഠന്റെ വോട്ട് എത്രയെന്നും ഏവരും ഉറ്റുനോക്കുമ്പോൾ…. വോട്ടെണ്ണൽ ദിനമായ നാളെ വാർഡ് 11ൻ്റെ വിധിയെഴുത്ത് കാത്ത് ഒരു ദിവസം കൂടി ആകാംക്ഷയോടെ രാഷ്ട്രീയ നിരീക്ഷകരും, വാർഡിലെ ജനങ്ങളും ഉറ്റുനോക്കുന്നത് പുതിയ മെമ്പർ ആരെന്ന്.?!
