മുതലമട:ഇന്നലെ ബുധനാഴ്ച രാത്രിയിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും, നാളികേര വൃക്ഷങ്ങളും, അടയ്ക്കാമരങ്ങളും (കമുകു് ) മാവും, വാഴകളും മറ്റു വൃക്ഷങ്ങളും കടപുഴങ്ങിവീണതിനാൽ മുതലമടയിലും പരിസര പ്രദേശങ്ങളിലും,വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടു്,വരും ദിവസങ്ങളിൽ , തുടർച്ചയായ ചുഴലിക്കാറ്റും അതിതീവ്രമഴയും ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാൽ കൃഷിയിടങ്ങളിൽ താമസിച്ചു വരുന്ന, മുതലമടയിലെ തെങ്ങു്, അടയ്ക്കാ, മാവു്കർഷകർ ഭീതിയിലും ആശങ്കയിലുമാണു്, കൃഷിനാശവുംസാമ്പത്തിക നഷ്ടത്തിന് പുറമെ ജീവനപകടത്തിൽപ്പെടുമോയെന്ന ഭയത്തിലാണ് തോട്ടവിളകൃഷി ചെയ്തുവരുന്ന ഗ്രാമീണ കർഷകരും, മലയോര മേഖലയിലെ മാവു കർഷകരും മറ്റു ജനങ്ങളും…… സർക്കാർ അടിയന്തിരമായി ഇടപെടുകയും,ജാഗ്രതാനിർദ്ദേശങ്ങളൾ നൽകി, ദുരന്തകാല ദുരിതാശ്വാസ പ്രവർത്തനങ്ങളും നടപ്പിലാക്കണമെന്ന് മുതലമട പഞ്ചായത്ത് കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു ….