ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാർക്ക് ഭൂമിയും വീടും നൽകാനുള്ള തീരുമാനം ജനകീയ സമരത്തിന്റെ വിജയം
പാലക്കാട് : ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാർക്ക് ഭൂമിയും വീടും നൽകാനുള്ള തീരുമാനം ജനകീയ സമരത്തിന്റെ വിജയമാണെന്ന് വെൽഫയർ പാർട്ടി ജില്ലാ നിർവഹക സമിതി അഭിപ്രായപെട്ടു.100 ദിവസത്തിലധികം മുതലമട പഞ്ചായത്തിനു മുന്നിൽ നടന്ന ജനകീയ സമരവും പിന്നീട് കളക്ടറേറ്റിന് മുന്നിൽ അനിഴചിതകാല നിരാഹാര സമരവും നടന്നിരുന്നു. വെൽഫയർ പാർട്ടി ഈ സമരത്തിന് ശക്തമായ പിന്തുണ നൽകിയിയിരുന്നു. സമരത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിഭവങ്ങൾ സമര പോരാളികൾക്കു കൈമാറിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളും സമരത്തെ പിന്തുണച്ചിരുന്നു. നിരവധി സമരങ്ങൾക്കും ജനകീയ സമ്മർദ്ദത്തിനും വഴങ്ങിയാണ് സർക്കാർ ഭൂമിയും വീടും അനുവദിച്ചതെന്നു പാർട്ടിയുടെ ജില്ലാ നിർവഹക സമിതി അഭിപ്രായപെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ സെക്രട്ടറിമാരായ പി.മോഹൻദാസ് പറളി, ചന്ദ്രൻ പുതുക്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, സൈദ് ഇബ്രാഹിം, റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു