(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)
പല്ലാവൂർ. തൂറ്റോട് തോടിനുകുറുകെ പല്ലാവൂർ തെക്കേത്തറക്കും, ചെറുമണിക്കടവിനുമിടയിൽ നിർമ്മിച്ച പൂളക്കടവ് ചെക്ക്ഡാമിന്റെ മുകളിലുള്ള നടപ്പാതക്കുവേണ്ടി നിർമ്മിച്ച സ്ലാബിലൂടെ ചാരംനിറച്ച ട്രാക്ടർ കയറി പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഭാരംവഹിച്ച പെട്ടിക്കൊപ്പം നിയന്ത്രണം വിട്ട ട്രാക്ടർ മറിയുകയായിരുന്നു.
കാമ്പ്രത്തുച്ചള്ള സ്വദേശി അർജ്ജുനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തേക്ക് തൂറ്റോട് റാബിറ്റ് മോഡേൺ റൈസ് മില്ലിൽ നിന്നും കമ്പനിചാരം കയറ്റിപ്പോകവെ സംഭവിച്ച അപകടത്തിൽ തൂറ്റോട് വാരിയത്ത് പറമ്പ് പരേതനായ അപ്പുവിന്റെ മകൻ കുഞ്ചാണ്ടി(57)യാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ. കുഞ്ചാണ്ടിയുടെ ഭാര്യ.സരോജനി. മക്കൾ.വിപിൻദാസ്,വിസ്മയ.
അമ്മ.മാതു.
സഹോദരങ്ങൾ. വേശു, ദേവു, രാജൻ.
ട്രാക്ടറിൽ ഒപ്പമുണ്ടായിരുന്ന ചെറുമണിക്കാട് കൃഷ്ണൻ എന്ന കുഞ്ചൻ്റെ കാലൊടിഞ്ഞതിനാൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കാലത്ത് 8½ മണിയോടെ സംഭവിച്ച KL-9V 6066 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ട്രാക്ടർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ആലത്തൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും സംഘവുമായിരുന്നു.
സഹോദരങ്ങൾ. വേശു, ദേവു, രാജൻ.
ട്രാക്ടറിൽ ഒപ്പമുണ്ടായിരുന്ന ചെറുമണിക്കാട് കൃഷ്ണൻ എന്ന കുഞ്ചൻ്റെ കാലൊടിഞ്ഞതിനാൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
കാലത്ത് 8½ മണിയോടെ സംഭവിച്ച KL-9V 6066 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ട്രാക്ടർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ആലത്തൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും സംഘവുമായിരുന്നു.