ചരിത്രത്തിലിടം നേടിയ “തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിൽ” ചരിത്രത്തിലാദ്യമായി ലക്ഷദീപസമർപ്പണം നടത്തി.
(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)
പാലക്കാട്. കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ പല്ലാവൂർ തൃപ്പല്ലാവൂരപ്പൻ ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് ഏഴാംദിവസം വൈകിട്ട് 5:30ന് കാഴ്ചശീവേലിക്കുശേഷം ലക്ഷദീപസമർപ്പണത്തിന് പതിനായിരക്കണക്കിന് ആളുകളാണ് സന്നിഹിതരായിരുന്നത്. ലോകക്ഷേമത്തിനും, സർവ്വൈശ്വര്യത്തിനും വേണ്ടി നടത്തപ്പെട്ട ഈ ലക്ഷദീപസമർപ്പണം തൃപ്പല്ലാവൂരപ്പൻ്റെ സന്നിധിയിൽ ചരിത്രത്തിൽ ആദ്യത്തെസംഭവമാണ്. 2022 ഏപ്രിൽ 1ന്, തന്ത്രി പനാവൂർമനക്കൽ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽകാർമികത്വത്തിൽ ക്ഷേത്രോത്സവത്തിന് കൊടിയേറ്റം നടന്നു. തുടർന്ന് ഓരോ ദിവസവും മികവുറ്റ കലാപരിപാടികൾ അരങ്ങേറി. ഇന്ന് (7/4/2021ന്) രാത്രി 8:30ന്ശേഷം പള്ളിവേട്ട, പഞ്ചവാദ്യം എന്നിവയും, 8/4/2022ന് കാലത്ത് 8:00ന് കൊടിയിറക്കവും, 8:30ന് ആറാട്ടും ഉച്ചയ്ക്ക് ഒരുമണിക്ക് ആറാട്ട് സദ്യയും കഴിയുന്നതോടെ ഈ വർഷത്തെ ആറാട്ടുത്സവത്തിന് സമാപനമാവുന്നു.