കഴിഞ്ഞ 2 വർഷമായി കുഞ്ഞുമക്കളുടെ വളകിലുക്കങ്ങളോ കിളിനാദങ്ങളോ കളി ആരവങ്ങളോ ഇല്ലാതിരുന്ന പ്രീപ്രൈമറികൾ ആഘോഷമുഖരിതമായി
പ്രിയപ്പെട്ട ടീച്ചറെയും കൂട്ടുകാരെയും മൊബൈൽ ശബ്ദത്തിലൂടെയുള്ള പരിചയം നേരിട്ടായപ്പോൾ ഒരു അപരിചിതത്വവും അവർ അനുഭവിച്ചില്ല.
അച്ഛനോടും അമ്മയോടുമൊപ്പമാണ് അവർ ഏട്ടന്മാരും ചേച്ചിമാരും പഠിക്കുന്ന സ്കൂളിൽ ആദ്യമായി എത്തുന്നത്
പ്രീ സ്കൂൾ മേഖലയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും നൂതന പഠന തന്ത്രങ്ങൾ പല്ലവം പദ്ധതിയിലൂടെ നടപ്പിലാക്കിയ പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ അതിനു ശേഷം ആദ്യമായാണ് പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്.
പല്ലവം പദ്ധതിക്ക് നേതൃത്വം നൽകിയ മുൻ പ്രധാനദ്ധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഹാറൂൺ മാസ്റ്ററുടെയും ഹെഡ്മിസ്ട്രസ്സ് ടി.ഇ ഷൈമയുടെയും നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിക്കാൻ പ്രീ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകിയാണ് സ്വീകരിച്ചത്.
പി ടി.എ. പ്രസിഡണ്ട് എസ്.ജയ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവും സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാനുമായ എ.ഹാറൂൺ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, പ്രീപ്രൈമറി കൺവീനർ ടി.വി. പ്രമീള, ബി.ഗീത, എം. ടിന്റു, പി.വി.രേഷ്മ, എൻ. സംഗീത , കെ.ഗിരിജ, എം. പ്രവീണ എന്നിവർ സംസാരിച്ചു.