മലയിൽ കയറിയ ആളെ കണ്ടെത്തി, പ്രദേശവാസി രാധാകൃഷ്ണൻ ആണ് മലയിൽ കയറിയത് വനംവകുപ്പ് അദ്ദേഹത്തെ താഴെയെത്തിച്ചു
പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ആളെ കണ്ടെത്തി, പ്രദേശവാസിയായ ആദിവാസി യുവാവ് രാധാകൃഷ്ണനെയാണ് മലമുകളിൽ കയറിയാതായി വനംവകുപ്പ് അധികൃതർ കണ്ടെത്തിയത്. അദ്ദേഹത്തെ വനംവകുപ്പ് തിരിച്ചിറക്കി, ഇപ്പോൾ വാളയാർ റെയിഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുന്നു. വൈകുന്നേരം ആറുമണിക്കാണ് രാധാകൃഷ്ണൻ മല കയറിയത്. അഞ്ചുമണിക്കൂർ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ആളെ കണ്ടെത്തിയ. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെയാണ് സ്ഥലത്ത് വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തിയത്. കൂടുതൽ പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജനബാഹുല്യം കണ്ട രാധാകൃഷ്ണൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ നേരത്തെ കണ്ടെന്നു പറയപ്പെടുന്ന 3 ഫ്ലാഷ് ലൈറ്റ് എവിടെനിന്ന് വിഷയത്തിൽ അവ്യക്തത തുടരുന്നു. കണ്ടെത്തിയ രാധാകൃഷ്ണന്റെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലായിരുന്നു. ഇക്കാര്യം ഗൗരവതരം ആണെന്നും, നിരോധിത മായ ഇത്തരം പ്രദേശങ്ങളിൽ ഈ സാഹചര്യത്തിൽ ആളുകൾ കയറാൻ ഇടയായ പശ്ചാത്തലങ്ങൾ പരിശോധിക്കുമെന്നും ഉന്നതതല നടപടിക്രമങ്ങൾ രാവിലെ നടക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.