ക്ലീൻ നെന്മാറ പദ്ധതിയുമായി വിദ്യാർത്ഥികൾ രംഗത്ത്.
നെന്മാറ : മാലിന്യ കൂമ്പാരമാവുന്ന നമ്മുടെ സമൂഹത്തിൽ മാലിന്യനിർമ്മാർജ്ജന സന്ദേശവുമായി വിദ്യാർത്ഥികൾ രംഗത്ത്. നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേണിംഗിന്റെയും , നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ NSS യുണിറ്റിന്റെയും , ജനമൈത്രി പോലീസിന്റെ യും നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടി വല്ലങ്ങി ടൗണും പരിസര പ്രദേശങ്ങളിലുമായി നടത്തിയ ക്ലീൻ നെന്മാറ പദ്ധതിയുടെ ഭാഗമായി നടന്ന പ്ലാസ്റ്റിക് ശേഖരത്തിലൂടെ 1 ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ് ശേഖരിച്ചത്. ക്ലീൻ നെന്മാറ പദ്ധതിയുടെ ഉദ്ഘാടനം നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശൻ അധ്യക്ഷനായിരുന്നു. ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ മഹാലിംഗം മുഖ്യാഥിതിയായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുരളീധരൻ , സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, ജനമൈത്രി പോലീസ് ഓഫീസർമാരായ ഷിജിത്, സുരേഷ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡർമാരായ അതുൽ , ശ്രേയ , ആര്യ, ആദിത്യൻ സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ ജുവൈരിയ, മേഘ്ന , നന്ദന സോഷ്യൽ വർക്കർ വി. ഹരി കിള്ളികാവിലമ്മ എന്നിവർ ക്ലീൻ നെന്മാറ പദ്ധതിക്ക് നേതൃത്വം നൽകി.
വാർത്ത.
രാമദാസ്. ജി. കൂടല്ലൂർ.