ജനുവരി 30
ഗാന്ധി രക്തസാക്ഷി ദിനം
നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റി എസ് ഡി പി ഐ പ്രതിഷേധിച്ചു
ചെർപ്പുളശ്ശേരി: ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗാന്ധിജിയെ വെടിവെച്ച് കൊന്ന ആർ എസ് എസ് കാരനായ നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റി എസ് ഡി പി ഐ പ്രതിഷേധിച്ചു.
1948 ജനുവരി 30 വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുന്നിലെ മൈതാനത്ത് പതിവ് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ചായിരുന്നു ആർ എസ് കാരനായ നഥുറാം വിനായക് ഗോഡ്‌സേ മുന്ന് തവണ ഗാന്ധിജിക്കു നേരേ നിറയൊഴിച്ചു കൊലപ്പെടുത്തിയത്.
ഷൊർണൂർ മണ്ഡലത്തിലെ മുണ്ടക്കോട്ടുകുർശ്ശി, ചെർപ്പുളശ്ശേരി, തൂത എന്നിവീടങ്ങളിൽ “ഗാന്ധി ഗാതകർ രാജ്യദ്രോഹികൾ ” എന്ന പ്രമേയമുയർത്തി നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റി പ്രതിഷേധിച്ചു.ചെർപ്പുളശ്ശേരിയിൽ മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് ആലിക്കുട്ടി സെക്രട്ടറി മുഹമ്മദലി ,മുണ്ടക്കോട്ടുകുർശ്ശിയിൽ ബ്രാഞ്ച് പ്രസിഡണ്ട് അഷീം, സെക്രട്ടറി ആഷിഖ്, തൂതയിൽ ബ്രാഞ്ച് പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷരീഫ് എന്നിവർ നേതൃത്വം നൽകി