സർക്കാർ പിടിവാശി നാടിന് ആപത്ത് വികസന കാര്യങ്ങളിൽ ജനഹിതം മാനിക്കാതെയുള്ള സർക്കാർ പിടിവാശി നാടിന് വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ എക്സ് എം എൽ എ പ്രസ്താവിച്ചു, പാർട്ടിയുടെ അംഗത്വ വിതരണ ജില്ലാ തല ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളിൽ ജനപ്രതിനിധികളുടെയും, പൊതുജനങളുടെയും അഭിപ്രായം ക്ഷണിക്കുക എന്നത് സാമാന്യ മര്യാദയാണെന്നും, സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണെന്നും, ഇത് അംഗീകരിച്ചുകൊടുക്കാൻ കഴിയിലെന്നും അദ്ദേഹം പ്രസ്‍താവനയിൽ പറഞ്ഞു, കേരള കോൺഗ്രസ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കേരള കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യം മെമ്പർഷിപ് വിതരണത്തിന്റെ ഒടുവിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോബി ജോൺ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, നേതാക്കളായ തോമസ് ജേക്കബ്, വി എ. ബെന്നി, എൻ പി. ചാക്കോ, പി കെ. മാധവവാര്യർ, പ്രജീഷ്പ്ലാക്കൽ, എൻ വി. സാബു, ചാർളി മാത്യു, സുന്ദർ രാജൻ, വി കെ. വർഗീസ്, പി വി. ഹാൻസൺ ,ടി കെ. സുബ്രഹ്മണ്യൻ, അഭിജിത്ത് മാണി,മണികണ്ഠൻ, സലിം കണ്ണാടി, അജയ് എല്ലപുള്ളി, ജോഷി പള്ളിനീരായ്ക്കൽ, സതീഷ് പുതുശേരി, ചോലയിൽ വേലായുധൻ, കെ പി. ശശീന്ദ്രൻ, സിന്ധു മനോജ്, സജി, മനോജ് മണ്ണാർക്കാട്, എന്നിവർ സംസാരിച്ചു.