കൂടുതൽ മരണവും ആത്മഹത്യയെന്നും ആർപിഎഫ്, ട്രെയിൻ തട്ടിയുള്ള മരണത്തിൽ കഴിഞ്ഞ വർഷം വർധനയുണ്ടായതായി കണക്കുകൾ.
അപടകങ്ങളിൽ പരിക്കേറ്റത് 12 പേർക്കാണ്. കോവിഡ് ഇളവുകൾക്ക് പിന്നാലെ ട്രെയിൻ ഓടിത്തുടങ്ങിയ മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലുമുണ്ടായത്.
പാലക്കാട് ഡിവിഷണിൽ മാത്രം 162 പേർ ട്രെയിൻ തട്ടി മരിച്ചതായി റെയിവേ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ അറിയിച്ചു. മിക്കയാളുകളും ആത്മഹത്യ
ചെയുകയായിരുന്നെന്നാണ് ആർപിഎഫ്
പറയുന്നത്. ട്രാക്കിലൂടെ അശ്രദ്ധമായി ഫോൺ
ഉപയോഗിച്ച് നടക്കുന്നതും അപകടങ്ങൾക്ക്
കാരണമാകുന്നുണ്ട്.
ട്രാക്കിലിരുന്ന് മദ്യപിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആർപിഎഫ് കമ്മീഷണർ അറിയിച്ചു.