അതിഥി തൊഴിലാളികളെ ഇങ്ങനെ അഴിഞ്ഞാടാൻ വിടരുത്.
ജോസ് ചാലയ്ക്കൽ
കിഴക്കമ്പലത്ത് പോലീസിനും ജനങ്ങൾക്കും നേരെ അക്രമം അഴിച്ചുവിട്ട അതിഥി തൊ ഴി ലാ ളി ക ളെ മാതൃകാപരമായി ശിക്ഷിക്കുക മാത്രമല്ല കേരളത്തിലെ മുഴുവൻ അതിഥി തൊഴിലാളികളുടേയും വിവരങ്ങൾ ശേഖരിച്ച് അവരുടെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നും വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും പ്രസ്തു ത-സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് അയച്ച് ബോധ്യപ്പെടുകയും വേണം. മോഷണം, പിടിച്ചുപറി, സ്ത്രീ പീഡനം അടക്കം ഒത്തിരി ക്രിമിനൽ കുറ്റങ്ങൾ ഇവർ മൂലം നടമാടുന്നുണ്ട്. കൂടുതലും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് കേരള ജനതക്ക് ഭീക്ഷണിയാവുന്നത്. മദ്യപാനം മാത്രമല്ല -ലഹരി മരുന്നുകളുടെ ഉപയോഗവും കൂടുതലാണ്. ഇവരെ ഇറക്കുമതി ചെയ്യുന്ന ഏജൻസികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണം.
അതിഥി തൊഴിലാളികളുടെ അമിത വരവിനു കാരണം പണിയെടുക്കാൻ മടിയൻമാരായ കേരളീയർ തന്നെയാണ്. ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാനെന്ന് സിനിമയിൽ പറയുന്ന കോമടി പ്രാവർത്തികമാക്കുകയാണ് ഓരോ മലയാളിയും’ മാത്രമല്ല ജോലി കിട്ടീട്ടുവേണം സമരം ചെയ്യാൻ എന്ന പോലെ സമരത്തിനാണ് മുൻതൂക്കം. അതിനു വേണ്ടി ട്രെയ്ഡ് യൂണിയൻ നേതാക്കളുടേയും ശക്തമായ ഇടപെടലുകളും പ്രസക്തമാണെന്ന് പറയാതിരിക്കാനാവില്ല. തൊഴിലാളി സമരം മൂലം പൂട്ടിയ കമ്പനികൾ;അന്യസംസ്ഥാനങ്ങളിലേക്ക് പോയ കമ്പനികൾ എല്ലാം തന്നെ നമ്മൾ കണ്ടുകൊണ്ടിരിക്കയാണ്.
മലയാളിയുടെ മടി; വൈറ്റ്കോളർ ജോബിനോടുള്ള അമിത ആഗ്രഹം: ചെയ്യുന്ന ജോലിക്ക് അമിതകൂലി ആവശ്യപ്പെടൽ തുടങ്ങിയവ മൂലം പണിയെടുക്കാതെ നടക്കുന്നവരുടെ മുമ്പിലാണ് ഇത്തരം അമിത ആഗ്രഹമില്ലാതെ അതിഥി തൊഴിലാളികൾ പണിയെടുക്കുന്നതും അവരെ പണിക്കു നിയമിക്കാൻ തൊഴിലുടമകൾ തയ്യാറാവുന്നതും.
ഇതിനൊരു മാറ്റം വന്നേ പറ്റു. മടിയില്ലാതെ ഏതു പണിയും ചെയ്യാൻ മലയാളികൾ തയ്യാറായാൽ കേരളത്തിലെ ജനങ്ങൾക്ക് തൊഴിലും കിട്ടും അതിഥി തൊഴിലാളികൾ താനെ അവരുടെ നാട്ടിലേക്ക് മടങ്ങിപോവുകയും ചെയ്യും.