അഗളി: അട്ടപ്പാടി ട്രൈല്‍ താലൂക്കില്‍ പാടവയല്‍ വില്ലേജില്‍ പൊട്ടിക്കല്‍ മലയിലുള്ള പാറക്കെട്ടിനു സമീപത്ത് നിന്നും 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും, വാറ്റ്ഉപകരണങ്ങളും കണ്ടെടുത്തു. ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപെട്ടു എക്‌സൈസ് വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷ് വി യുടെ നേതൃത്വത്തില്‍ അഗളി എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്.
കൊടും വനത്തിലൂടെ സാഹസികമായി സഞ്ചരിച്ചാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഈ മാസം ഇത് വരെ അട്ടപ്പാടി മേഖലയില്‍ മാത്രം എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 26 അബ്കാരി കേസുകളിലായി 6108 ലിറ്റര്‍ വാഷും 195.5 ലിറ്റര്‍ ചാരായവും കണ്ടെടുത്തു.
2021 വര്‍ഷത്തില്‍ അട്ടപ്പാടി മേഖലയില്‍ 240 അബ്കാരി കേസുകളും 21 എന്‍ഡിപിഎസ് കേസുകളും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. ഈ കേസുകളിലായി 45610 ലിറ്റര്‍ വാഷും 255.8, ലിറ്റര്‍ ചാരായവും 215 ലിറ്റര്‍ വിദേശ മദ്യവും, 156.3ലിറ്റര്‍ അന്യ സംസ്ഥാന മദ്യവും, 9.6 കിലോ കഞ്ചാവും, 181 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. അഗളി, പുതുര്‍, ഷോളയൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും, ആനകളുടെയും മറ്റു വന്യ മൃഗങ്ങളുടെയും ഭീഷണിയുള്ള, വനപ്രദേശങ്ങളിലുള്ളതുമായ സ്ഥലങ്ങളില്‍ സാഹസികമായി കിലോമീറ്ററുകള്‍ നടന്നാണ് മലയുടെ മുകളില്‍ പാറക്കെട്ടുകള്‍ക് ഇടയിലും, പുഴയുടെ തീരങ്ങളിലും മറ്റും, കുഴിച്ചിട്ട നിലയിലും ആണ് പലപ്പോഴും
വാഷ് മറ്റ് ചാരായവും കണ്ടെടുക്കുന്നത്.
അട്ടപ്പാടി ജനമൈത്രി എക്‌സൈസ് മദ്യആസക്തി ക്കും മയക്കുമരുന്നിനുമേതിരായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മറ്റും ഈ മേഖലയില്‍ നടത്തി വരുന്നുണ്ട്.