സിറാജുന്നിസ രക്തസാക്ഷിത്വദിനം: ഭരണകൂട ഭീകരതക്കെതിരെ പോരാടാനുള്ള പ്രചോദനമാവണം
-സോളിഡാരിറ്റി
പാലക്കാട്: 1991 ഡിസംബർ 15 നാണ് സിറാജുന്നിസ എന്ന ബാലിക പോലീസ് വെടിയേറ്റ് രക്തസാക്ഷിയാവുന്നത്.
ഭരണകൂടങ്ങളുടെയും ഭരണകൂട സംവിധാനങ്ങളുടെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെ അനന്തര ഫലമാണ് സിറാജുന്നിസയുടെ രക്തസാക്ഷിത്വം എന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സംഘപരിവാർ ഭരണകൂടം മുസ്ലിം സമുദായത്തിൻ്റെ പൗരത്വം തന്നെ റദ്ദ് ചെയ്യുവാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ
മതേതര ഭരണകൂടങ്ങൾ ഇസ്ലാമോഫോബിയ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തി മുസ്ലിം വിരുദ്ധ നിലപാടുകൾ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നു
ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ഒപ്പം മതേതര ഭരണകൂടങ്ങളും ഇസ്ലാം വിരുദ്ധ പ്രചരണങ്ങൾക്ക് മൗനാനുവാദം നൽകുകയും,
മുസ്ലിം സമൂഹത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലുള്ള നിലപാടുകൾ നിരന്തരം എടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഭരണകൂടം ഭീകരതക്കും, ഇസ്ലാമോഫോബിയക്കും എതിരെയുള്ള പോരാട്ടത്തിന് പ്രചോദനമായി നീതിക്ക് നിലകൊള്ളുന്ന മുഴുവൻ മനുഷ്യരും സിറാജുന്നിസ രക്തസാക്ഷിത്വത്തെ എടുക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ടി.പി. സാലിഹ് അധ്യക്ഷത വഹിച്ചു.
സഫീർ ആലത്തൂർ, ഷാക്കിർ അഹ്മദ്,
നൗഷാദ് ഇബ്രാഹിം, ലുക്ക്മാൻ പി.കെ.,
നുറുൽ ഹസൻ, സക്കീർ പുതുപള്ളി തെരുവ്, റിയാസ് മേലേടത്ത്, നവാഫ് പത്തിരിപ്പാല, ഫാസിൽ ആലത്തുർ എന്നിവർ സംസാരിച്ചു.