മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം
മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം എത്രയും പെട്ടെന്ന് നിർമിക്കണമെന്നാവശ്യപ്പെട്ട് ബസ് ടെർമിനലിന്റെ മാതൃകയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുംനഗരസഭാചെയർപേഴ്‌സൺ പ്രിയ അജയനും തമ്മിലുണ്ടായ വാക്കുതർക്കം
പാലക്കാട്: നാല് വർഷംമുമ്പ് പൊളിച്ചിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പുനർനിർമ്മാണം വൈകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്. സ്റ്റാൻഡ് ഉടൻ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡിന്റെ മാതൃക നഗരസഭാഭരണനേതൃത്വത്തിന് സമർപ്പിച്ചുകൊണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. തിങ്കളാഴ്ച 11 മണിയോടെയായിരുന്നു പ്രതിഷേധം.
ജനങ്ങൾക്ക് ഉപകാരപ്പെടുംവിധം താത്കാലിക ടെർമിനലെങ്കിലും പണിയണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ, വൈസ് പ്രസിഡന്റ് എം. അരുൺ, എം. പ്രസീത്, മണ്ഡലം പ്രസിഡൻറുമാരായ ഹക്കീം കൽമണ്ഡപം, രാജേഷ് ബാബു, പ്രശാന്ത് യാക്കര, കൗൺസിലർമാരായ ബി. സുഭാഷ്, കെ. സജോ ജോൺ, സൈദ് മീരാൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്സന്റെ ചേംബറിൽ പ്രതിഷേധിച്ചവരെ പോലീസെത്തിയാണ് നീക്കിയത്.