പാലക്കാട് :ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എല്ലാകാലവും എന്നും ദളിത്
വിരുദ്ധമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ പറഞ്ഞു.
അട്ടപ്പാടിയിലെ ശിശു മരണത്തിന് അറുതി വരുത്തുക, എസ് സി പി ഫണ്ട് തിരിമറി
അവസാനിപ്പിക്കുക, പാലക്കാട് മെഡിക്കൽ കോളേജ് സംരക്ഷിക്കുക എന്നീ
ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലക്കാട് കലക്ടറേറ്റ് പടിക്കൽ ദളിത് ലീഗ്
നടത്തിയ ബഹുജന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം മാത്രം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശിശുമരണം പത്തിൽ
അധികമാണ്, റിപ്പോർട്ട് ചെയ്യപ്പെടാത്തവ അതിലേറെയും, ആദിവാസി
ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി
മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് എന്നും യു സി രാമൻ കുറ്റപ്പെടുത്തി.
അതുപോലെ തന്നെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ
ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടുന്നില്ലെന്ന പരാതി നിരവധി തവണ
ഉയർന്നു വന്നിട്ടും അധികാരികൾ മുഖം തിരിക്കുന്നു എന്നതിനെ
സൂചിപ്പിക്കുന്നത് ജന്മിത്തവും കീഴാളപീഠനവും വ്യക്തികളിൽ നിന്നും മാറി
ഇപ്പോൾ സർക്കാരിലേക്കും അതിന്റെ സംവിധാനങ്ങളിലേക്കും
കുടിയേറിയിരിക്കുകയാണെന്നും അവർക്കെന്നും ദളിത് കീഴാള വിരുദ്ധ സമീപനം
തന്നെയാണെന്നും യു സി രാമൻ കൂട്ടിച്ചേർത്തു.
പട്ടികജാതി പട്ടിക വർഗ്ഗങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടുകൾ പലപ്പോഴും
വകമാറ്റി ചിലവഴിക്കുന്നതും ലാപ്സാക്കി കളയുന്നതും നിത്യകാഴ്‌ചയാവുന്നത്
അവരുടെ സമീപനത്തെ അടിവരയിടുന്നു. പാലക്കാട് മെഡിക്കൽ കോളേജ് ഏത് ഫണ്ട്
ഉപയോഗിച്ച്, ആരുടെ ക്ഷേമത്തിന് തുടങ്ങിയോ അതിന്റെ നേർ എതിർ പ്രവർത്തനം
ആണ് കാഴ്ച വെക്കുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയണം. യു സി രാമൻ
കൂട്ടിച്ചേർത്തു.
ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടി ആക്കി അടിച്ചു കൊല്ലുന്ന ഒരുതരം
രീതിയാണ് മുസ്ലിം മത ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും പട്ടികജാതി-പട്ടികവർഗ
ങ്ങളുടെ കാര്യത്തിലും സംസ്ഥാന കേന്ദ്ര സർക്കാറുകൾ തുടരുന്നത് എന്ന് യു
സി രാമൻ കുറ്റപ്പെടുത്തി. ഈ പ്രവണതക്കെതിരെ മുസ്ലിം ദളിത് ഐക്യമുന്നണി
രാജ്യത്താകെ വ്യാപിപ്പിക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു. എ പി
ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വശ്രീ. കളത്തിൽ അബ്ദുള്ള
മരക്കാർ മാരായമംഗലം ..എം എം ഹമീദ് സി പി ശശിധരൻ ഇ പി ബാബു ആർ വാസു
വിജയൻ ഏലംകൂളം .ശ്രീദേവി പ്രാകുന്നം സജിതാവിനോദ് കെ ടി സുമ വി എം
സുരേഷ് ബാബു ബിലാൽ മുഹമ്മദ് നസീർ തോട്ടിയിൽ .അജേഷ് കോടനാട് സൈതലവി
.സുധാകരൻ കൊല്ലം സുബ്രമണ്യൻ ..രാമചന്ദ്രൻ ഫൽഗുണൻ .എന്നിവർ സംസാരിച്ചു
രവീന്ദ്രൻ വാഴമ്പുറം സ്വാഗതവും .കുമാരൻ നന്ദിയും പറഞ്ഞു