മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ്
പാലക്കാട് മുൻസിപ്പൽ ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന്
കേരള വ്യാപാരി വ്വവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് വാർഷിക ജനറൽ
ബോഡി യോഗം ആവശ്യപ്പെട്ടു.
5 വർഷം മുമ്പാണ് നിർമ്മാണത്തിനായി സ്റ്റാന്റ് പൊളിച്ചിട്ടത്. നിർമ്മാണ പ്രവൃത്തി ആരം ഭിക്കാത്തതിനാൽ സ്റ്റാന്റുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തി വരുന്ന ആയിരക്കണക്കിനു വ്യാപാരികളും പൊതുജനങ്ങളും ജീവിത നിലവാരം മുന്നോട്ടു കൊണ്ടു പോകാൻ സാധി ക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനാൽ വ്യാപാരി സമൂഹം ആത്മഹത്യയുടെ വക്കിലു മാണ്. അടിയന്തിരമായി സ്റ്റാന്റിന്റെ നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തി നു നേതൃത്വം നൽകുമെന്ന് യോഗം നഗരസഭ അധികൃതർക്കു മുന്നറിയിപ്പു നൽകി.
ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം. അസൻ മുഹമ്മദ് ഹാജി അധ്വക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉൽഘാടനം ചെയ്തു. സെക്രട്ടറി വി. എം. മ ധു റിപ്പോർട്ടും ട്രഷറർ എസ്. കെ. ശെൽവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ. കെ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡണ്ട് എം. എസ്. സിറാജ് എന്നിവർ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ വരണാധികാരികളായി. 17-ാം വാർഡ് നഗരസഭ കൗൺസിലർ സെയ്ദ് മീരാൻ ബാബു, മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡണ്ട് സദ്ദാംഹുസൈൻ, പാലക്കാട് മാർക്കറ്റ് റോഡ് യുണിറ്റ് ജനറൽ സെ ക്രട്ടറി എസ്. കൃഷ്ണകുമാർ, യൂത്ത് വിങ് ജില്ലാ ഭാരവാഹികളായ കാജാ സുലൈമാൻ, ടി. കെ. എം ജംഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. പാലക്കാട് ടൗൺ യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ. എം. പ്രദീപ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഒയാസിസ് സെയ്തു മുഹമ്മദ് നന്ദിയും പറഞ്ഞു.