മണ്ണാർക്കാട് :തച്ചനാട്ടുകര നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചേലാക്കോടൻ മുഹമ്മദ് ആഷിഫിെൻറ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. അഞ്ചിന് വൈകീട്ടായിരുന്നു ആഷിഫിനെ കാണാതായത്. തുടർന്ന് രണ്ടുദിവസം വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഏഴിന് വീടിന് സമീപത്തെ കിണറ്റിൽനിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുകളുമായോ വീട്ടുകാരുമായോ ഒരു പ്രശ്നവും ഇല്ലാത്ത ആശിഫിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും പിതാവ് ചേലാക്കോടൻ നാസർ, വാർഡ് അംഗം നാണിപ്പു എന്നിവർ ആവശ്യപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്ത് അംഗം അബൂബക്കർ നാലകത്ത് മുഖ്യ രക്ഷാധികാരിയായും തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡൻറ് കെപി.എം. സലീം, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന, എ.കെ. മുസ്തഫ, മൊയ്തീൻ മുസല്യാർ, മൊയ്തുപ്പു പുലാക്കൽ, മുസ്തഫ അഷ്റഫി കക്കുപ്പടി, മുഹമ്മദാലി മുസല്യാർ, തച്ചനാട്ടുകര പഞ്ചായത്ത് അംഗങ്ങളായ സി.പി. സുബൈർ, ഇ.എം. നവാസ് താഴെക്കോട്
പഞ്ചായത്ത് അംഗം വി.പി. റഷീദ്, അമീൻ പാലോട്, സി.ആർ. രാമൻകുട്ടി എന്നിവർ അംഗങ്ങളുമായാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.