കാവശ്ശേരി: ഗാന്ധി ഹരിതകോംപ്ലസ്സുകൾ സ്ഥാപിച്ചുകൊണ്ട്, വിഷ രഹിത പച്ചക്കറിയും ആരോഗ്യം പ്രദാനം ചെയ്യുന്ന ജൈവ കാർഷിക ഉല്പപന്നങ്ങൾ ഉപയോഗിച്ചുള്ള ആഹാരസാധനങ്ങളും ലഭ്യമാക്കണമെന്ന് ഗാന്ധിദർശൻ ഹരിതവേദി തരൂർ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
കാർഷിക കർമ്മ സേന എല്ലാ പഞ്ചായത്തുകളിലും രൂപീകരിക്കാനും, വരും തലമുറക്ക് പോഷകമൂല്യമുള്ള ജൈവ കൃഷി രീതിയെ കുറിച്ച് പരിശീലിപ്പിക്കാനായി ശില്പശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഗാന്ധിദർശൻ ഹരിതവേദി സംസ്ഥാന ചെയർമാൻ ബിനു എസ് ചക്കാലയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി തരൂർ നിയോജക മണ്ഡലം ചെയർമാൻ എ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.രവി, ശ്രീദേവി ബാലകൃഷ്ണൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, വി.വിജയമോഹനൻ, പി.ഉണ്ണികൃഷ്ണൻ, കെ.വി.സാവിത്രി, വി.എ.റ മീന, പി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
ഗാന്ധി ദർശൻ ഹരിതവേദി തരൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി വി.വിജയമോഹൻ (ചെയർമാൻ) കെ.വി. സാവിത്രി (വൈസ് ചെയർപേഴ്സൺ) പി.ഉണ്ണികൃഷ്ണൻ (ജനറൽ കൺവീനർ) വി.എ. റമീന, പി.ശിവദാസൻ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.