• എംഇഎസ് കല്ലടി കോളജിൽ വീണ്ടും റാഗിങ്. പരു ക്കേറ്റ ഒന്നാം വർഷ വിദ്യാർഥിയെ വട്ടമ്പലം സ്വകാര്യ ആശുപ്രതി യിൽ തീവ്രപരിചരണ വിഭാഗ ത്തിൽ പ്രവേശിപ്പിച്ചു. ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും എടത്ത നാട്ടുകര നാലുകണ്ടം പാറോ ക്കോട്ടിൽ ഇംതിയാസിന്റെ മകനു മായ പി. ഇബ്സാനെയാണ് (18) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിഎ ഇംഗ്ലിഷ് അവസാന വർഷ വിദ്യാർഥി മുണ്ടേക്കരാട് സ്വദേശി കെ. മുഹമ്മദ് അൻസിൽ, ബി കോം അവസാനവർഷ വിദ്യാർഥി കരുവാരക്കുണ്ട് സ്വദേശി ജനീഷ് ബാബു എന്നിവർക്കെതിരെ പൊ ലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്കു ശേഷമാ ണു സംഭവം. കോളജ് ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം കാണാൻ നിൽക്കുമ്പോൾ ഇബ്സാനെ കോളജിൽ “മൂത്തോർ’ എന്നറിയ പ്പെടുന്ന സംഘത്തിൽ പെട്ട മുഹ മ്മദ് അൻസിലും ജനീഷ് ബാബു വും ചേർന്നു ക്രൂരമായി മർദിച്ചെ ന്നാണു പരാതി. ഫുട്ബോൾ മത്സരം തുടങ്ങുന്നതിനു മുൻപ് ഇബ്സാനെ ബലമായി പിടിച്ചു
കൊണ്ടു പോകുകയായിരുന്നു. തങ്ങളുടെ ഗാങ്ങിൽ ചേരണമെ ന്നും പ്രിൻസിപ്പലിനെയും അധ്യാ പകരെയും വകവയ്ക്കരുതെന്നും പറഞ്ഞ്, സിസിടിവി കാമറയില്ലാ ത്ത ഭാഗത്തേക്കു വലിച്ചു കൊ ണ്ടുപോയി ആക്രമിക്കുകയായിരു ന്നുവെന്നാണു പരാതി. മുഖത്തും തലയ്ക്കും അടിയേറ്റ ഇബ്സാൻ തളർന്നവശനായി ഏറെ നേരത്തി നു ശേഷമാണു പ്രിൻസിപ്പലിന്റെ മുറിയിലെത്തിയത്. ഉടൻ പൊലീ സിൽ പരാതി നൽകുകയും ഇബ്സാനെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. തലയ്ക്കേറ്റ മർദനത്തെ തുടർന്നു ഛർദിക്കാനുള്ള പ്രവ ണത കാണിക്കുന്നതിനാൽ തീ വ്രപരിചരണ വിഭാഗത്തിൽ പ്രവേ ശിപ്പിച്ചിരിക്കുകയാണ്.
മുഹമ്മദ് അൻസിൽ, ജനീഷ് ബാബു എന്നിവർക്കെതിരെ റാഗി ങ് തടയൽ നിയമം അനുസരിച്ചു കേസെടുത്തതായി മണ്ണാർക്കാട് പൊലീസ് എസ്എച്ച്ഒ പി. അജി കുമാർ പറഞ്ഞു. ഇതേ കോള ജിൽ മുൻവർഷങ്ങളിൽ നടന്ന റാ ഗിങ്ങിൽ ഒരു വിദ്യാർഥിക്കു കണ്ണും മറ്റൊരു വിദ്യാർഥിക്കു ചെവിയും നഷ്ടമായിരുന്നു.