SSF സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം 2022 ജനുവരി 14, 15, 16 തിയ്യതികളിൽ കൊമ്പം മർകസുൽ ഹിദായയിൽ;
അലനല്ലൂർ : ‘അൽ ഫിഖ്ഹുൽ ഇസ്ലാമി സമഗ്രതയുടെ പ്രയോഗങ്ങൾ’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം കൊമ്പം മർകസുൽ ഹിദായയിൽ നടക്കും. 2022 ജനുവരി 14, 15, 16 തിയ്യതികളിൽ കൊമ്പം മർകസുൽ ഹിദായയിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്വി സ്ഫിയറിലാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം നടക്കുക. അറിവന്വേഷണത്തിന്റെയും ബോധന രീതികളുടെയും പുതിയ ചിന്തകൾ രൂപീകരിക്കുകയും പുതിയ ഗവേഷണാത്മക മുന്നേറ്റങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുകയുമാണ് സെൻസോറിയം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ,എസ് എം എ,എസ് ജെ എം തുടങ്ങിയ സംഘകുടുംബത്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ സംവിധാനങ്ങളാണ് പരിപാടിക്ക് വേണ്ടി ഒരുക്കുന്നത്. സെൻസോറിയത്തിനുള്ള സ്വാഗത സംഘം രൂപവത്കരണ സംഗമം കൊമ്പം മർകസുൽ ഹിദായയിൽ നടന്നു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, കെ ഉണ്ണീൻ കുട്ടി സഖാഫി പാലോട് ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസർ സഖാഫി, ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, സിദ്ദീഖ് ഫൈസി കോങ്ങാട്, സി ടി അബ്ബാസ് സഅദി, സാലിം മിസ്ബാഹി പള്ളിക്കുന്ന്, എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സി എൻ ജഅഫർ സ്വാദിഖ്, സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി,നൗഫൽ പാവുക്കോണം, മുഹമ്മദ് സഖാഫി കൊടക്കാട്, ഹംസ കാവുണ്ട,നാസർ മാസ്റ്റർ അലനല്ലൂർ,മുഹമ്മദലി സഖാഫി കച്ചേരിപറമ്പ്, ശഫീഖ് അലി അൽ ഹസനി കൊമ്പം, അലി അൽ ഹസനി മുക്കം, പി സി അശ്റഫ് സഖാഫി, അശ്റഫ് മൗലവി കൊമ്പം, പി സി സിദ്ദീഖ് സഖാഫി, റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, സയ്യിദ് യാസീൻ ജിഫ്രി അൽ അഹ്സനി കല്ലടിക്കോട് തുടങ്ങിയവർ പങ്കെടുത്തു.