ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. കഞ്ചിക്കോട് കെടിസി ജങ്ഷൻ മൈത്രി നഗർ ഷഹാന മൻസിലിൽ ഷാഹിനെയാണ് (33) നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ ശുപാർശയെത്തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നടപടിയെടുത്തത്.
പാലക്കാട് ടൗൺ, വിക്ടോറിയ കോളേജ്, റെയിൽവേ സ്റ്റേഷൻ, കഞ്ചിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഒറ്റയ്ക്കും സംഘമായും ഇയാൾ പങ്കാളിയായിട്ടുണ്ട്. ടൗൺ നോർത്ത്, സൗത്ത്, വാളയാർ സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആളുകളെ ദേഹോപദ്രവം ഏൽപ്പിക്കുക, കവർച്ച, നരഹത്യ ശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി ജനങ്ങളുടെ സ്വൈര്യജീവിതത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വാളയാർ പൊലീസ് ഇൻസ്പെക്ടർ വി എസ് മുരളീധരന്റെ നേതൃത്വത്തിൽ ഉത്തരവ് നടപ്പാക്കി.