പ്രസിദ്ധമായ കൽപ്പാത്തി രഥോൽസവം നവംബർ 14, 15, 16 തിയ്യതികളിൽ ആചാരങ്ങൾ തെറ്റിക്കാതെ രഥപ്രയാണം 2021 നടത്തുന്നതിനും, പ്രസ്തുത ചടങ്ങുകളിൽ കൽപ്പാത്തി ഗ്രാമവാസികൾക്ക് മാത്രം പ്രവേശനം അനുവദിച്ച് കൊണ്ട് സർക്കാർ നിർദ്ദേശം വന്നതിനെ തുടർന്ന് നവംബർ, 14, 15, 16 തിയ്യതികളിൽ കൽപ്പാത്തി ഗ്രാമത്തിലും ക്ഷേത്രപരിസരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൽപ്പാത്തി ഗ്രാമത്തിലേക്ക് നാളെ 14.11.2021 തിയ്യതി കാലത്ത് 10 മണി മുതൽ 16.11.2021 തിയ്യതി രാത്രി രഥോൽസവ ചടങ്ങുകൾ അവസാനിക്കുന്നത് വരെ കൽപ്പാത്തി ഗ്രാമ വാസികൾക്കും, മീഡിയ, പോലീസ്, മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുള്ളൂ.
ചാത്തപുരം, മിനി ചാത്തപുരം, ശേഖരിപുരം ജംഗ്ഷൻ, മന്ദക്കര ഗണപതി കോവിൽ ജംഗ്ഷൻ, ഗോവിന്ദരാജപുരം ജംഗ്ഷൻ തുടങ്ങിയ പ്രധാനപ്പെട്ട വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് പോലീസ് നിയന്ത്രണത്തിലായിരിക്കും.
ഗ്രാമ വാസികൾ പ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമ വീഥികളിൽ ഇറങ്ങി നടക്കരുത്.
ക്ഷേത്രകമ്മിറ്റിക്കാർ പേര് വിവരങ്ങൾ എഴുതി ബഹു ജില്ലാ കലക്ടർക്ക് നൽകിയ രഥം വലിക്കുന്നവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെ ഉണ്ടാവാൻ പാടുള്ളൂ.
കൽപ്പാത്തി ഗ്രാമ വാസികൾക്ക് മാത്രമേ രഥപ്രയാണം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ.
മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന പൊതുജനങ്ങൾക്ക് കൽപ്പാത്തി ഗ്രാമത്തിലേക്കോ, രഥപ്രയാണം നടക്കുന്ന വീഥിയിലേക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
-ജില്ലാ പൊലീസ് മേധാവി