പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്ബള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, എം പാനല്‍ ജീവനക്കാരെ സംരക്ഷിക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു), കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്), ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്) (ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയന്‍), എ.ഐ.ടി.യു.സി. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കിയത്. ടി.ഡി.എഫ് ഇന്നും പണിമുടക്ക് തുടരും.
ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ ഒരു ബസും നിരത്തിലിറങ്ങിയില്ല. സമരം അറിയാതെ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ തിരിച്ചു പോകേണ്ടി വന്നു. പാലക്കാട്, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി ഡിപ്പോകളിലായി ആകെയുള്ള 146 ബസുകളും സര്‍വീസ് നടത്തിയില്ല. പണിമുടക്കിനെ തുടര്‍ന്ന് ജീവനക്കാര്‍ പാലക്കാട് ഡിപ്പോയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.