കോയമ്ബത്തൂര്‍ സ്വദേശികളായ കറുപ്പുസ്വാമി(41), റഹ്മത്തുല്ല(43), പാലക്കാട് സ്വദേശി ഫൈസല്‍(44) എന്നിവരാണ് വാളയാര്‍ വനംവകുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. രണ്ട് ആനക്കൊമ്ബുകളും ബാഗും ഒരു ബൈകും ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു.
സംഭവത്തില്‍ വാളയാര്‍ റേഞ്ച് ഓഫിസെര്‍ കേസെടുത്തു. റഹ്മത്തുള്ള, ബന്ധുവായ ഫൈസലിന്റെ സഹായത്തോടെ ആനക്കൊമ്ബ് വില്‍കുന്നതിന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാത്തുനില്‍ക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് ഫ്‌ലൈയിങ് സ്‌ക്വാഡ് എത്തി പിടികൂടുകയായിരുന്നു. വില്‍പന നടത്തവേയാണ് മൂവര്‍ സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരുകയായിരുന്നു.
കുട്ടിയാനയുടേതാണ് കൊമ്ബുകളെന്നാണ് നിഗമനം. കഴിഞ്ഞകാലയളവില്‍ ചെരിഞ്ഞ ആനകളുടെ വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഡെപ്യൂടി റേഞ്ച് ഓഫീസെര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.