എ.വി. ഗോപിനാഥിനെ ഒഴിവാക്കി കെപിസിസി പട്ടിക
രാജിക്കത്തു നൽകിയിട്ടും അതു സ്വീകരിക്കാതെ എ.വി. ഗോപിനാ ഥിനെ കോൺഗ്രസുകാരനായി കൊണ്ടു നടക്കുന്ന പാർട്ടി നേതൃത്വം പുതിയ ഭാരവാഹി പട്ടിക യിൽ നിന്ന് അദ്ദേഹത്തെ ഒഴിവാ ക്കി. എ.വി. ഗോപിനാഥ് രാജിക്കത്തു നൽകിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം രാജിവച്ചു
എന്നു നിങ്ങളോട് ആരാണു പറഞ്ഞതെന്നായിരുന്നു പാലക്കാട്ടെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.
എ.വി. ഇപ്പോഴും കോൺഗ്രസിലാണെന്നും രാജിക്കത്തു സ്വീകരി ച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ എവിയുടെ പേരും ഉയർന്നു കേട്ടി രുന്നു. പാർട്ടി പ്രാഥമികാംഗത്വം രാജിവച്ചയാളാണു താനെന്നും അതോടെ അധ്യായം അടഞ്ഞതാണെന്നും എ.വി. ഗോപിനാഥ് പ്രതികരിച്ചു. പുനഃസംഘടനയെ ക്കുറിച്ചു കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്തു പാർട്ടി അച്ചടക്കം ലംഘിച്ചവർ എന്നതു കണക്കിലെടുത്താണ് എ.വി.ഗോപിനാഥിനെ ഒഴിവാക്കിയത്. അതേസമയം എ വി തഴയില്ലെന്നും പിന്നീ പരിഗണിക്കുമെന്നും നേതൃത്വം അറിയിച്ചു.