വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം കാണുക: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ
മുൻസിപ്പൽ ഓഫീസ് ധർണ്ണ നടത്തി.
പാലക്കാട് മുൻസിപ്പൽ പരിധിയിലെ വ്യാപാരികളും നാട്ടുകാരും നേരിടുന്ന
ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് മുൻസിപ്പൽ
പ്രദേശത്തെ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യൂണിറ്റുകളുടെ
സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
മഞ്ഞക്കുളം, ബി ഒ സി റോഡ്, മാർക്കറ്റ് റോഡ്, ആർ എസ് റോഡ്, റോബിൻസൺ റോഡ്
തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ
അടിയന്തിരമായി കൈകൊള്ളുക.
ടൗണിൽ എല്ലാ ഭാഗത്തും പൊട്ടി പൊളിഞ്ഞ് യാത്ര ദുഷ്കരമായ റോഡിന്റെ നവീകരണ
പ്രവർത്തനങ്ങൾ വേഗത്തിലാക്കുക.
മുൻസിപ്പാലിറ്റി കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികൾക്ക് സർക്കാർ
പ്രഖ്യാപിച്ച 6 മാസത്തെ വാടക ഇളവ് പ്രാബല്യത്തിലാക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാലക്കാട് ടൗൺ കേന്ദ്രീകരിച്ച്
കച്ചവടം ചെയ്യുന്ന വ്യാപാരികൾ നടത്തിയ പ്രതിഷേധ ധർണ്ണ യുണൈറ്റഡ്
മർച്ചന്റ്സ് ചേമ്പർ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം
ചെയ്തു.
യു എം സി ജില്ലാ പ്രസിഡന്റ് പി എസ് സിംപ്സൺ അധ്യക്ഷത വഹിച്ച പ്രതിഷേധ
യോഗത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറിമാരായ പി എം എം
ഹബീബ്, ടി.കെ ഹെൻട്രി , ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ കെ.
ഗോകുൽദാസ് , ജില്ലാ ഭാരവാഹികളായ കെ ആർ ചന്ദ്രൻ , ജി. ഗോപി , ഷൗക്കത്ത്,
ഷാഹുൽ ഹമീദ്, ഗഫൂർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച മെമ്മോറാണ്ടം മുൻസിപ്പൽ ചെയർ പേഴ്സണും ,
സെക്രേട്ടറിക്കും ഭാരവാഹികൾ നൽകി.