SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി
മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ sc വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും, 2019 -20 വർഷത്തെ മികച്ച സംസ്ഥാന icds സൂപ്പർവൈസർ അവാർഡ് ജേതാവും മുൻ ഗ്രാമ പഞ്ചായത്ത് icds സൂപ്പർവൈസർ കൂടിയായ ശ്രിമതി ലതാ കുമാരിക്കുള്ള മൊമെന്റോ നൽകി ആദരിക്കലും തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷൗക്കത്തലി നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീമതി ടിന്റു സൂര്യകുമാർ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉനൈസ് നെചിയോടൻ,വാർഡ് മെമ്പർമാരായ,നജ്മുന്നീസ, അനിത,മേരി ഷിബു,സുഭാഷ്,സീനത്ത്, സന്ധ്യ,സൂര്യ,കുടുംബശ്രി ചെയർപേഴ്സൺ ഉഷസ്,sc പ്രൊമോട്ടർ ദാസൻ, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഹെഡ് ക്ലർക്ക് ഉമർ ഫാറൂക്ക് സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.