നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി
മണ്ണാർക്കാട്:താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നജാത്ത് കോളേജ് സ്‌റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി. കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ പൊതുജനങ്ങളും രക്തം നൽകി.ബ്ലഡ് ബാങ്കിൽ രക്ത ലഭ്യത നന്നേ കുറവാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്തദാനം നടത്തിയതെന്ന് പാലിയേറ്റീവ് ട്രസ്റ്റ് കോഡിനേറ്ററായ മുഹമ്മദ് അസ് ലം അറിയിച്ചു. മാനേജ്മെന്റ് കമ്മിറ്റിയംഗം സലാം മാസ്റ്റർ,പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദലി,മുഹ്സിൻ,ഷബീൽ,ഫായിസ്,സുൻജിത്ത്,ഷസ്ന എന്നിവർ നേതൃത്വം നൽകി.
Photo Caption:നജാത്ത് കോളേജ് സ്റ്റുഡൻസ് പാലിയേറ്റീവ് ട്രസ്റ്റ് താലൂക്കാശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്.