സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരിയുടെ ആഭിമുഖ്യത്തിൽ ജന പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി, പി ടി എ, അധ്യാപകർ എന്നിവരടങ്ങുന്ന യോഗം ചേർന്നു
ഇന്ന് നടന്ന യോഗം കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു
പി ടി എ പ്രസിഡന്റ് പി ശശി അധ്യക്ഷത വഹിച്ചു
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ എം, വാർഡ് മെമ്പർമാരായ രാജീവ് പി, രാഹുൽ പി സി, മാനേജർ വേണുഗോപാൽ കെ പി , പി ടി എ വൈസ് പ്രസിഡന്റ് സന്തോഷ് പി, മാനേജിങ് കമ്മിറ്റിയംഗം ശങ്കരൻ സി എസ്, പ്രിൻസിപ്പൽ സിനു എൻ എസ്, പ്രധാനാധ്യാപിക പി രാധിക എന്നിവർ പങ്കെടുത്തു