കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്ബില് മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പട്ടാമ്പിയിൽ 100ല്‍ അധികം ആളുകളില്‍ നിന്നായി രണ്ടര കോടിയോളം രൂപയാണ് തട്ടിയെടുത്തത്. ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍ ശാഖകളിലും സമാനതട്ടിപ്പ് നടന്നിരുന്നു. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. നിക്ഷേപകര്‍ പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.










