സാധാരണക്കാരുടെ നാവായി ഹൈക്കോടതി
—- .അസീസ് മാസ്റ്റർ —-
ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം സാധാരണക്കാരുടെ പക്ഷം ചേര്‍ന്നുള്ളതായി മാറി. കോവിഡ് ഉള്ള സമയത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിന് ശേഷമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്ന് ഹൈക്കോടതി പറഞ്ഞത് സാധാരണക്കാരും ദരിദ്രനാരാണയന്മാരും മാസങ്ങളായി ഉന്നയിക്കുന്ന സാമൂഹ്യപ്രശ്‌നം എന്ന നിലക്ക് സ്വാഗതാര്‍ഹമായ ഇടപെടലായി എന്നേ പറയാനൊക്കൂ. കോവിഡാനന്തര ചികിത്സയ്ക്ക് ചെറിയതുക മാത്രമാണ് ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയെങ്കിലും ഇരുപത് രൂപയുടെ ഊണില്‍ കറിയും തോരങ്ങളും കുറയുന്നുവെന്ന വിമര്‍ശനം പോലെ തന്നെ, ഒരു വ്യക്തതയില്ലാത്ത പ്രശ്‌നമായി നമുക്ക് മുന്നില്‍ നിഴലിക്കുന്നുണ്ട്. കോവിഡാനന്തര ചികിത്സയ്ക്കായി ഒരുമാസം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറിവാടകയായി നല്‍കേണ്ടി വരും. പിന്നെ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ എന്തുചെയ്യും? കോടതി സര്‍ക്കാരിനോട് ചോദിച്ചു. കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക ഞെരുക്കത്തിനിടയിലും ജീവിതത്തിനായി പോരാടുന്നവരില്‍ പലരും കോവിഡ് ബാധിതരായി ആശുപത്രിയിലോ, തൊഴില്‍ നഷ്ടമായോ വിഷമിക്കുന്ന സാഹചര്യം മനസ്സിലാക്കിയെന്നോണമാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരാണെന്ന് കരുതരുതെന്നുമുള്ള കോടതിയുടെ ചൂണ്ടുപലക എന്നത് പ്രത്യേകം ശ്രദ്ധ ക്ഷണിക്കുന്നു. കോവിഡ് ബാധിച്ചതിന് ശേഷം നിരവധി പേരാണ് ആരോഗ്യപരമായി പ്രയാസം അനുഭവപ്പെട്ട് സംസ്ഥാനത്ത് കഴിയുന്നത്. അവര്‍ക്കെല്ലാം ആശ്വാസം പകരുന്ന നാവായി ഹൈക്കോടതി മാറിയെന്നതില്‍ സന്തോഷം മറച്ചുവെക്കുന്നില്ല. ആരോഗ്യത്തോടെയുള്ള നല്ലൊരു സായാഹ്നം എല്ലാവര്‍ക്കും നേരുന്നു. ജയ്ഹിന്ദ്.