പ്ലസ് വൺ പ്രവേശനം നിക്ഷേധിക്കപ്പെട്ട വിദ്യാർത്ഥികളെ അണിനിരത്തി പ്രക്ഷോപത്തിന് നേതൃത്വം നൽകും: കെ.എസ്.യു.
വിദ്യാർഥികളുടെ ഉപരിപഠനത്തിന് ആവശ്യമായ ഹയർ സെക്കൻ്ററി ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി.പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐതിഹാസികമായ ഒട്ടേറെ സമരപരമ്പരകൾക്ക് നേതൃത്വം നൽകി വിജയം കൈവരിക്കുവാൻ കെ.എസ്.യു എന്ന പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന വസ്തുത പിണറായി സർക്കാർ മറക്കരുതെന്നും പ്ലസ് വൺ വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റ് സർക്കാർ അനുവദിക്കണമെന്നും സി.ചന്ദ്രൻ ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ അജാസ് കുഴൽമന്ദം ആഷിക്, സ്മിജ രാജൻ, ശ്യാം ദേവദാസ് നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ നിഖിൽ കണ്ണാടി, അജ്മൽ പുതുക്കോട്,പ്രിൻസ് ,ജിഷ്ണു,അനൂജ് എന്നിവർ സംസാരിച്ചു