വയോജനങ്ങൾക്ക് ആദരവർപ്പിച്ച് സന്നദ്ധ സംഘടനകളും പോലീസും .
നെന്മാറ: വയോജനങ്ങൾക്ക് ആദരവ് നൽകി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച് പുളിക്കൽതറ ഫ്രണ്ട്സ് ക്ലബ്ബും, ജനമൈത്രി പോലീസും സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് അംഗങ്ങളും രംഗത്ത്. 85 വയസിന് മുകളിൽ പ്രായമായ വ്യക്തികളുടെ വീടുകളിൽ ചെന്ന് പൊന്നാടയും വസ്ത്രങ്ങളും നൽക്കുകയും, വയോജനങ്ങളുടെ സംരക്ഷണ – പരിചരണ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണവുo നൽകി വ്യത്യസ്ത പരിപാടിയാണ് സംഘടിപ്പിച്ചത്. ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്നവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വളരേയധികം പ്രാധാന്യമർഹിക്കുന്നതാണെന്ന് ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ PRO സബ് ഇൻസ്പെക്ടർ ശങ്കരൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫ്രണ്ട്സ് ക്ലബ്ബ് സെക്രടറി ആർ.രാധാകൃഷ്ണൻ മാസ്റർ അധ്യക്ഷനായിരുന്നു . ജനമൈത്രി ബീറ്റ് ഓഫീസർ ഉജേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണി, ശിവദാസർ ആർ, മനീഷ്.എം, സൂരജ്.ആർ, സുൽഫിക്കർ എസ്. എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ എല്ലാവരുടേയും വീടുകളിൽ നേരിട്ട് എത്തിയാണ് ആദരിച്ചത്.