പാലക്കാട് മുനിസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ട്രീറ്റ് ലൈറ്റ് , ഡ്രൈനേജ് , റോഡ് എന്നീ പ്രശ്നങ്ങൾ പരിഹരിക്കണം : എസ്.ഡി.പി.ഐ
പാലക്കാട് : മുനിസിപ്പാലിറ്റിയിൽ നാലാം വാർഡിൽ ശങ്കുവാരമേട് റെയിൽവേ ക്രോസ്സിനു സമീപം പോസ്റ്റ് ലൈറ്റു സ്ഥാപിച്ചിട്ടില്ലാത്തത് കൊണ്ടു പ്രദേശത്തു മുഴുവൻ ഇരുട്ടാണ്.
ശങ്കുവാരമേടിൽ വീടുകളുടെ മുന്നിലൂടെ പോകുന്ന ട്രൈനേജിൽ വെള്ളം കവിഞ്ഞു വീടുകളിലേക്ക് കയറുന്നു എന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തി.
അമൃത് പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തകർന്ന റോഡുകൾ ശരിയാക്കാത്തത് കൊണ്ടു സൈക്കിളില്‍ വരുന്നവര്‍ക്കും ബൈക്കില്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യുമ്പോൾ നല്ലപോലെ ശ്രദ്ധ വേണം.
മേൽ പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉടൻ കാണണം എന്ന് പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.
ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പരിപാടി നാലാം വാർഡ് ബ്രാഞ്ച് പ്രസിഡന്റ് സിക്കന്തർ .H നേതൃത്വത്തിൽ സംഘടിപ്പിച്ചു.
നാടും നഗരവും ശുചീകരണത്തിനായി കൈകോര്‍ത്തപ്പോള്‍ തങ്ങള്‍ക്കാവുന്ന സഹായം നല്‍കി നാടിനെ ശുചീകരിക്കുവാന്‍ കുട്ടികളും മടിച്ചില്ല.
അപകടകരവും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്ത റോഡിലെ കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. യാത്ര ദുരിതം ആയതോടെ എസ്.ഡി.പി.ഐ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.
ബ്രാഞ്ച് സെക്രട്ടറി നൗഫൽ. Y,
ബ്രാഞ്ച് ട്രഷർ ഫൈസൽ
ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി നൗഫൽ. A,
നിസാർ , മുത്തലിഫ് എന്നിവരും പങ്കെടുത്തു.