മീറ്റ് ദി മിനിസ്റ്റർ: വ്യവസായ സംരംഭകരെ ആദരിച്ചു
പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകമാകുകയും വിവിധ സാധ്യതകളിലൂടെ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജില്ലയിലെ വ്യവസായ സംരംഭകരെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ ആദരിച്ചു.
കഞ്ചിക്കോട് ഇനോക്സ് എയർ പ്രൊഡക്ട്സ് മാനേജർ ചന്ദ്രമോഹൻ, ട്രസ്റ്റീൽ പി.ഇ.ബി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്.വേണു, ഗ്രീൻ വൈൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാനോജ് കാർത്തികേയൻ, ഓക്സീലിയം പ്രൊഡക്ട്സ് ഉടമ പീറ്റർ സി. മാത്യു, മാക് നാച്വറൽ എക്സ്ട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആൻറു കുര്യാക്കോസ്, വണ്ണമട രാധാസ് ഫുഡ് പ്രൊഡക്ട്സ് ഉടമ കനീഷ് കുമാർ, റെക്സോ പോളിമേഴ്സ് ഉടമ അബ്ദുൾ ഹക്കീം എന്നിവരെയാണ് പരിപാടിയിൽ ആദരിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്