മണ്ണാർക്കാട്: ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവർമെൻ്റ് സൊസൈറ്റി നടപ്പാക്കുന്ന കരിയർ ആൻ്റ് ലീഡർഷിപ്പ് ആക്ടിവേഷൻ പ്രോജക്ട് (ക്ലാപ്പ്)പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ശിൽപശാല സംഘടിപ്പിച്ചു.കോട്ടോപ്പാടം എം.ഐ.സി വുമൻസ് കോളേജ് സെമിനാർ ഹാളിൽ നടന്ന ശിൽപശാല സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി.പ്രോജക്ട് കൺസൾട്ടൻ്റ് എൻ.പി.മുഹമ്മദ് റാഫി പദ്ധതി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അസീസ് കോട്ടോപ്പാടം, എം.മുഹമ്മദലി മിഷ്കാത്തി, സിദ്ദീഖ് പാറോക്കോട്, കെ.ടി.അബ്ദുള്ള,എം.പി.സാദിഖ്,കെ.മൊയ്തുട്ടി,എൻ.ഒ.സലീം,ഇ.പി.റഷീദ്,ഒ.മുഹമ്മദലി,ഫൈസൽ കല്ലടി,എ.കെ. കുഞ്ഞയമു പ്രസംഗിച്ചു.സിവിൽ സർവീസ് ഓറിയൻ്റേഷൻ കോച്ചിംഗ്, വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, വ്യക്തിത്വ വികസനം,നേതൃപാടവം,ജീവിത നൈപുണി വികസനം തുടങ്ങിയവ ഉൾപ്പെടുത്തിപത്ത് വർഷ കാലാവധിയിൽ സൗജന്യ പരിശീലനം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് ക്ലാപ്പ്.കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പ്രവേശന പരീക്ഷയിലൂടെ അമ്പത് വിദ്യാർത്ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.