പാലക്കാട് : മുനിസിപ്പാലിറ്റിയിൽ പതിനേഴാം വാർഡിൽ നരികുത്തിയിൽ മാലിന്യം , തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കണം എന്നു എസ്. ഡി. പി.ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി.
കൂട്ടപിറ ചന്തിൽ തെരുവ് വിളക്ക് പല പ്രാവശ്യം പരാതി നൽകിയിട്ടും ലൈറ്റ് സ്ഥാപിക്കുന്നില്ല. പോസ്റ്റ് കാൽ മാത്രം സ്ഥാപിക്കുകയും ലൈറ്റ് സ്ഥാപിച്ചിട്ടില്ലാ എന്നും അതുകൊണ്ടു തന്നെ രാത്രി സമയത്തു ഇഴജന്തുക്കൽ വന്നാൽ പോലും അറിയാത്ത അവസ്ഥയാനെന്നും പരിസരവാസികൾ പറയുന്നു.
നരികുത്തി പള്ളിയുടെ വലത് വശത്തു ഉള്ള ബദ്ർ മൈതാനത്തും ഡിവിഷൻ ഓഫീസിന്റെ പരിസരത്തും മാലിന്യം കുന്നു കൂടി കിടക്കുന്നു. മാലിന്യ ദുർഗന്ധവും മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൊതുകും, ഈച്ചയും പെരുകുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുകയാണ്.
മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ ഇല്ലാ. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ പാലക്കാട് മുനിസിപ്പാലിറ്റി ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. പാലക്കാട് മുനിസിപ്പാലിറ്റി മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം എന്നു സ്ഥലം സന്ദർശിച്ച എസ്.ഡി.പി.ഐ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.
ബിജെപി ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി മാത്രമാണ് സ്വച്ഛ് ഭാരത് , വികസനമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നതു എന്നും നിക്ഷേപങ്ങളും , വ്യവസായങ്ങളും, ടൂറിസം പദ്ധതികളും മാത്രമല്ല വികസനം എന്നും മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളും വികസനത്തിന്റെ ഭാഗമാണ് എന്നു മുനിസിപ്പാലിറ്റി മനസ്സിലാക്കണം എന്നും പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉടൻ കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പറഞ്ഞു.
എസ്.ഡി.പി.ഐ മുനിസിപ്പൽ സെക്രട്ടറി അഹമ്മദ് ശുഹൈബ് , ബ്രാഞ്ച് പ്രസിഡന്റ് ഇബ്രാഹിം , ബ്രാഞ്ച് സെക്രട്ടറി നൂർ മുഹമ്മദ് എന്നിവരും സ്ഥലം സന്ദർശിച്ചു.