വീസയുടെ പേരിൽ പണം തട്ടിയെന്ന് ആരോപിച്ച് അകലൂർ സ്വദേശിയുടെ വീടിനു മുൻപിൽ പണം നഷ്ടപ്പെട്ട യുവാക്കൾ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
പത്തിരിപ്പാല ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തെന്നാരോപിച്ച് അകലൂർ സ്വദേശിയുടെ വീടിന് മുന്നിൽ യുവാക്കളുടെ കുത്തിയിരിപ്പ് സമരം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 11 യുവാക്കളാണു തട്ടിപ്പിനിരയായത്. വിവിധ രാജ്യങ്ങളിലെ കമ്പനികളിൽ ജോലി നൽകാമെന്നു പറഞ്ഞു വീസയ്ക്കായി 30,000 രൂപ വീതം ഇവരിൽ നിന്നു വാങ്ങിയെടുത്തു മുങ്ങിയെന്നാണു ആരോപണം. ആകെ 3,30,000 രൂപയാണ് നഷ്ടപ്പെട്ടതെന്നു യുവാക്കൾ പറഞ്ഞു.
ഡ്രൈവർ, വെൽഡർ, പെയ്ന്റിങ്, അലുമിനിയം ഫാബ്രിക്കേഷൻ ജോലി എന്നിവ വാഗ്ദാനം ചെയ്താണു മൂന്നര വർഷം മുൻപ് നിന്നും പണം വാങ്ങിയത്. വിസ നൽകാമെന്നറിയിച്ച സമയം കഴിഞ്ഞപ്പോൾ അകലൂർ സ്വദേശിയുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയായി. സംഭവവുമായി ബന്ധപ്പെട്ടു 2019ൽ വയനാട് ജില്ലാ കോടതിയിൽ പരാതി നൽകി, കേസ് പുരോഗമിക്കുകയാണ്