സെപത ബർ 27 ഭാരത് ബന്ദ് കേരളത്തിൽ ഹർത്താൽ സംഘടിപ്പിച്ച് വിജയിപ്പിക്കുമെന്ന് സംയുക്ത കർഷക സമിതി ഭാരവാഹി PK സുധാകരൻ ‘ കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയം രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും PK സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയം ചെറുകിട കർഷകരെ തകർക്കുന്നതാണ് ‘ മുൻകാലങ്ങളിൽ കോർപ്പറേറ്റ്കൾക്ക് ഏർപ്പെടുത്തിയ പരിധിയും നിയന്ത്രണവും എടുത്തുകളഞ്ഞാണ് കേന്ദ്ര സർക്കാർ കർഷകദ്രോഹം നടപ്പിലാക്കുന്നത് ‘ കർഷകസമരത്തിൽ 600 ജീവൻ നഷ്ടമായിട്ടും കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാവുന്നില്ല’ സമരം ചെയ്യുന്നവരെ പീഡിപ്പിച്ച് ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .ഭീഷണിക്ക് വഴങ്ങില്ലെന്നാണ് കർഷക നയം. ഇന്ധനത്തിൽ നടത്തുന്ന കൊള്ള ഭക്ഷണത്തിലും നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് ‘ ഇന്ധന വില കുറയ്ക്കണമെന്നതും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കരുതെന്നതും മുദ്രാവാക്യമാണെന്നും PK സുധാകരൻ പറഞ്ഞു. സംയുക്ത കർഷകസമരസമിതി നേതാക്കളായ A S ശിവദാസ്, എടത്തറ രാമകൃഷണൻ, അബ്ദുൾ ജലീൽ, ജോസ് മാത്യു, രാമദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു