*പാലക്കാട്: കായൽപ്പട്ടണം മഹ്ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷനുമായിരുന്ന കലന്തർ മസ്താൻ റഹ്‌മാനി അൽ ഖാദിരി അവർകളുടെ ഒൻപതാമത് ഉറൂസ് മുബാറക് കേരള സ്റ്റേറ്റ് മഹ്‌ളരി അസോസിയേഷൻ പാലക്കാട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കാലത്ത് 10 മണിക്ക് കൊഴിഞ്ഞാമ്പാറ ഗരീബ് നവാസ് അക്കാദമിയിൽ നടന്നു. കായൽപ്പട്ടണം മഹ്ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പൽ * ഹാഫിള് ശൈഖുനാ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽ ബുഖാരി അഹ്‌സനി ബാഖവി കായൽപ്പട്ടണം* ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ ഉപാദ്ധ്യക്ഷൻ മിസ്ബാഹുൽ ഉലമ മുഹമ്മദ് അലി ഹസ്രത്ത് മിസ്ബാഹി മഹ്‌ളരി പ്രോഗ്രാമിന് നേതൃത്വം നൽകി. കേരള സ്റ്റേറ്റ് മഹ്‌ളരി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാഫി മഹ്‌ളരി കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ത്വാഹ ബാഹസ്സൻ തങ്ങൾ കൊയിലാണ്ടി സമാപന ദിക്ർ ദുആ മജ്‌ലിസിന് നേതൃത്വം നൽക്കി. മുതിർന്ന മഹ്ളരിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ ഉപാധ്യക്ഷനും ഹനഫി ഫിഖ്ഹ് കൗൺസിൽ ചെയർമാനുമായ മിസ്ബാഹുൽ ഉലമ മുഹമ്മദ് അലി ഹസ്രത്ത് മഹ്‌ളരി, മഹ്‌ളരി റിലീഫ് സെൽ സംസ്ഥാന ഭാരവാഹികളായ അബ്ദുൽ അസീസ് മഹ്‌ളരി ഇരിങ്ങാവൂർ, ബഷീർ മഹ്‌ളരി മണ്ണാർക്കാട് എന്നിവരെ സംഗമത്തിൽ ആദരിച്ചു. പാലക്കാട് മലപ്പുറം ജില്ലകളിലെ മഹ്ളരി പണ്ഡിതന്മാർ സംഗമത്തിൽ പങ്കെടുത്തു പ്രോഗ്രാം ismail VC എന്ന ചാനലിൽ ലൈവായി സംപ്രേഷണം ചെയ്തു.