പട്ടാമ്പിഃ
സമുദായ സംഘര്‍ഷം മുന്നോട്ട് പോകട്ടെയെന്ന് ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചരിത്രത്തിന്‍റെ അപനിര്‍മ്മിതിക്കെതിരെ
മുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാര്‍ മുന്‍ കൈ എടുത്തിട്ടില്ലെങ്കിന്‍ ഞാന്‍ മുന്‍ കയ്യെടുക്കുമെന്ന് പറഞ്ഞു,ശ്രമിച്ചപ്പോള്‍ മന്ത്രിമാരുള്‍പ്പടെ പോകാന്‍ ശ്രമിക്കുകയാണ്. മന്ത്രിമാര്‍ പ്രശ്നങ്ങള്‍ തീര്‍ക്കാനല്ല വീണ്ടും സംഘര്‍ഷത്തിലേക്ക് പോകാനുള്ള സന്ദേശമാണ് കൊടുക്കുന്നതെന്ന് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സതീശന്‍ പറഞ്ഞു.
പാഷാണം വര്‍ക്കിയുടെ ജോലി സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ചെയ്യരുത്.ഓരോ സ്ഥലത്ത് വെച്ച് ഓരോന്ന് പറഞ്ഞ് സംഘര്‍ഷമുണ്ടാക്കുകയല്ല ചെയ്യേണ്ടത്.രാഷ്ട്രീയ ആയുധമാക്കാനോ മുതലെടുപ്പിനോ യു.ഡി.എഫ് ശ്രമിക്കില്ല.ഒരു ക്രഡിറ്റും ഇമേജും വേണ്ട കേരളം ശാന്തമാകണം.സമുദായ മൈത്രിയുണ്ടാകണം.വര്‍ഗ്ഗീയ വിദ്വേഷം നടന്നാല്‍ കേരളത്തിന്‍റെ മത സൗഹാര്‍ദ്ദം പഴയ പോലെ ആകില്ല.ഒരുമയുടെ സന്ദേശം എന്നുമുണ്ടാകണം.ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.ഭിന്നിച്ചാല്‍ ഫാസിസം വിജയിക്കും അതിന് സാഹചര്യമുണ്ടാകരുത്.
ഫാസിസം പത്തിവിടര്‍ത്തിയാടുകയാണ്
എല്ലാ മേഖലയിലേക്കും ഇഴഞ്ഞ് നുഴഞ്ഞ് കയറുകയാണ്.ഫാസിസമെന്ന അപകടത്തെ താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുന്നത് തീ കൊള്ളി കൊണ്ട് തല ചൊറിയലാണ്.
ഫാസിസത്തിന്‍റെ പൊതു ശത്രു മുസ്ലീംങ്ങളാണ്. ആ പൊതു ശത്രുവിന്‍റെ പേര് പറഞ്ഞ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഏകോപിപ്പിച്ച് അധികാരം പിടിച്ചടക്കുകയാണ് ലക്ഷ്യം.ജീവ രക്തം കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തെ പിന്നില്‍ നിന്ന് ഒത്തു കൊടുത്ത അഞ്ചാം പത്തികളാണ് രാജ്യസ്നേഹം പഠിപ്പിക്കുന്നത്.
എല്ലാ ഏകാധിപതികളും ഇരുപ്പുറപ്പിച്ചത് ചരിത്രത്തെ തിരുത്തിക്കൊണ്ടാണ്.മലബാര്‍ സമരത്തെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദു മുസ്ലീം ലഹളയായി മാറ്റാന്‍ ശ്രമിക്കുന്നവർ അവരാ ണെന്നും സതീശന്‍ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.വാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ് ആമുഖ പ്രഭാഷണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി
വി.കെ.ശ്രീകണ്ഠൻ എം.പി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ,സുലൈമാൻ സ്വബാഹി,
അബ്ദുള്ള മൗലവി,നിഷാദ് സലഫി,
പി.ടി മുഹമ്മദ് മാസ്റ്റര്‍,
പി.ഇ.എ സലാം,
കെ.ടി.എ ജബ്ബാര്‍,
അഡ്വ.മുഹമ്മദലി മറ്റാംതടം,
കെ.പി മുഹമ്മദലി,വി.ഹുസ്സൈന്‍ കുട്ടി മാസ്റ്റര്‍,കെ.എ ഹമീദ്
ടി.കുഞ്ഞാപ്പ ഹാജി,എം.ടി മുഹമ്മദലി,വി.എം അബുഹാജി,അബൂബക്കര്‍ ഹാജി,പി.എ റസാഖ്,
കൊളക്കാട്ടില്‍ കുഞ്ഞാപ്പു,കെ.എസ് അലി അക്ബര്‍,ഇ.മുസ്തഫ മാസ്റ്റര്‍,കെ.പി എ നാസര്‍,സി.എ സാജിത്,അഡ്വ.എ.എ ജമാല്‍,കെ.എ റഷീദ്,കെ.എം മുജീബുദ്ധീന്‍,പി.ബാലഗോപാല്‍,
എം.കെ മുഷ്താഖ്,ഇസ്മായില്‍ വിളയൂര്‍,ജമീല ടീച്ചര്‍ പ്രസംഗിച്ചു.